2013, ജൂൺ 20, വ്യാഴാഴ്‌ച

ഇതെന്തൊരു വായന!

ഇവരെന്താ ഇങ്ങനെ?

   ഒന്നു രണ്ടു വര്‍ഷമായി   ടി വി യില്‍ വാര്‍ത്ത കേള്‍ക്കുമ്പോള്‍  എന്‍റെ  മനസ്
പലപ്പോഴും  എന്നോട് ചോദിക്കുന്ന ചോദ്യം,"ഇവരെന്താ ഇങ്ങനെ?.ആരോടാ ഇവരിങ്ങനെ
ആക്രോശിക്കുന്നത്?"  ഉറങ്ങാന്‍ കിടക്കുമ്പോള്‍ മറ്റാരെങ്കിലും  വാര്‍ത്ത വെച്ചാല്‍
 എന്‍റെ സകല  ഞരമ്പുകളും  വലിഞ്ഞു പൊട്ടും.ഇവരെയൊക്കെ ഭാവം കണ്ടാല്‍ തോന്നും
അവര്‍ക്ക്  തീരെ സമയമില്ലാത്ത നേരത്ത്  നമ്മള്‍  വിളിച്ചോണ്ട് വന്നു  നിര്‍ബന്ധിച്ചു  വായിപ്പിക്കുകയാണെന്ന്!

      ഇതെല്ലാം  കാണുകയും കേള്‍ക്കുകയും  ചെയ്യുമ്പോള്‍  ദൂരദര്‍ശനിലെ  രാജേശ്വരി മോഹനെയും
ബാലകൃഷ്ണന്‍  മാഷിനെയുമൊക്കെ (എന്‍റെ ഗുരുനാഥന്‍ ആണ്) നമിച്ചു പോകുന്നു.എന്തൊരു  ശാന്തത യോടെ
ആണ്  അവര്‍ വാര്‍ത്ത  വായിക്കുന്നത്.അത് കേള്‍ക്കുമ്പോള്‍  തന്നെ  മനസ് ശാന്തമാകും.ഈ വാര്‍ത്താ ചാനലുകളുടെ
അതിപ്രസരം കൊണ്ട്  ജനങ്ങളുടെ ആയുസ് കുറയുമെന്ന കാര്യത്തില്‍  യാതൊരു  സംശയവുമില്ല!
 
    

2 അഭിപ്രായങ്ങൾ:

  1. ആ കാലത്തെ വാര്‍ത്തകള്‍ എന്ത് ഗാഭീര്യമുള്ളവയായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്ന ശബ്ദങ്ങളും രൂപങ്ങളും..

    മറുപടിഇല്ലാതാക്കൂ