2013, ജൂൺ 27, വ്യാഴാഴ്‌ച

ഭാഷയിലെ ആധുനികന്മാര്‍ നമ്മള്‍!

മലയാളവുമറിയില്ല ഇംഗ്ലീഷുമറിയില്ല ;വല്ലത്തൊരവസ്ഥയാ ഭാഷാ ഭഗവാനെ എന്‍റെത്.ഇംഗ്ലീഷിലാണ് സ്വപ്നം
കാണുകയെന്നു  ഒരു അവതാരക പറയുന്നത് കേട്ടു.ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന അവര്‍ക്ക് ഇതെങ്ങനെ സാധിക്കുന്നു
എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല.നമ്മുടെ സ്വപ്നങ്ങളുടെ  വേരുകള്‍ ജനിച്ചു വളര്‍ന്ന
നാട്ടിലാണെന്നാ എന്‍റെ അനുഭവം .അത് കുറച്ചു കൊല്ലം വിദേശത്ത് പഠിച്ചാല്‍ മാറുമോ?എന്തോ വിദേശത്ത്
പടിക്കാത്തോണ്ട് എനിക്കതറിയില്ല.ഇംഗ്ലീഷ് സ്കൂളില്‍ പഠിച്ചവര്‍ (കേരളത്തില്‍ )ഇംഗ്ലീഷില്‍
സ്വപനം കണ്ടിരുന്നെങ്കില്‍  അവര്‍ക്ക് ഒരു ഭാഷയെങ്കിലും മര്യാദക്ക് അറിയുമെന്ന് സമാധാനിക്കമായിരുന്നു.എനിക്കറിയുന്ന
കുട്ടികള്‍ക്ക് രണ്ടു ഭാഷയും അറിയാം ,പക്ഷെ രണ്ടുമറിയില്ല എന്നതാ അവസ്ഥ.മറിച്ച്
അഭിപ്രായം ഉള്ളവരുണ്ടാകാം.ഇന്നത്തെ കുട്ടികള്‍ പത്രം വായിക്കാറില്ല.കാരണം മറ്റൊന്നുമല്ല.ഇംഗ്ലീഷ് പത്രമായാലും
മലയാളം പത്രമായാലും  വായിച്ചു മനസിലാക്കാന്‍ അവര്‍ക്ക് പരിമിതി ഉണ്ട്.അതുകൊണ്ട് തന്നെ അവരുടെ വായന
 പ്രാദേശിക,സിനിമാപേജുകളില്‍ ഒതുങ്ങുന്നു.ഇതു അവരുടെ കുറ്റമോ മാതാപിതാക്കളുടെ കുറ്റമോ അല്ല.ഇന്നത്തെ
 വിദ്യാഭ്യാസം അങ്ങനെ ആണ്:കുറച്ചു വിദ്യ ബാക്കി അഭ്യാസം.4 മാര്‍ക്ക് കിട്ടിയവന്‍ പത്താം തരം ജയിക്കുന്ന
ഇവിടെ എങ്ങനെ സംസ്ഥാന സിലബസ്സില്‍ കുട്ടിയെ പഠിപ്പിക്കാന്‍ വിടും?എന്നാല്‍ കുറച്ചു മുന്‍പ് രക്ഷപെട്ടു പോന്ന
 എന്നെപ്പോലുള്ളവര്‍  കംപ്യൂട്ടറില്‍ ` മംഗ്ലീഷ് `അടിച്ചു ഉള്ള മലയാളവും ഇംഗ്ലീഷും കുളമാക്കുന്നു.ഈ `കിണാപ്പ്`
അടിച്ചു തുടങ്ങും മുന്‍പ് ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെയെങ്കിലുംസ്പെല്ലിംഗ് അറിയാമായിരുന്നു.
ഇപ്പോ അതും പോയി.
 കുറിപ്പ്-ഇതെഴുതാന്‍ പ്രചോദനം തന്‍റെ കുട്ടിക്ക് രണ്ടാം ഭാഷ എതെടുക്കുമെന്നു  സംശിയിച്ച എന്‍റെ സുഹൃത്ത്‌.
 കുട്ടിക്ക് ഏതെങ്കിലും ഭാഷ നന്നായി അറിഞ്ഞാലല്ലേ  മറ്റൊന്ന് പഠിച്ചെടുക്കാന്‍ കഴിയു.സംസാരിക്കാന്‍ കഴിയുന്ന ഭാഷ
ആദ്യം നന്നായി പഠിച്ചെടുക്കട്ടെ.എന്നിട്ടാകാം അടുത്ത ഭാഷ.

4 അഭിപ്രായങ്ങൾ:

 1. എന്നെപ്പോലുള്ളവര്‍ കംപ്യൂട്ടറില്‍ ` മംഗ്ലീഷ് `അടിച്ചു ഉള്ള മലയാളവും ഇംഗ്ലീഷും കുളമാക്കുന്നു.ഈ `കിണാപ്പ്`
  അടിച്ചു തുടങ്ങും മുന്‍പ് ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെയെങ്കിലുംസ്പെല്ലിംഗ് അറിയാമായിരുന്നു.
  ഇപ്പോ അതും പോയി.

  സത്യം

  മറുപടിഇല്ലാതാക്കൂ
 2. മനസ്സിന്റെ ആവലതിയാണ് പോസ്റ്റ്‌ ചെയ്തത്.തുല്ല്യ ദുഖിതനാണോ നിദീഷ്‌?അഭിപ്രായത്തിനു നന്ദി.

  മറുപടിഇല്ലാതാക്കൂ
 3. അഭിപ്രായത്തിനു നന്ദി ...ധ്വനി

  മറുപടിഇല്ലാതാക്കൂ