2014, ഏപ്രിൽ 2, ബുധനാഴ്‌ച

കറുപ്പും വെളുപ്പും

അന്നുരാത്രി,തോരാതെ പെയ്ത മഴയില്‍
കഴുകിയൊലിച്ചുപോയതു
നമ്മുടെ പാപങ്ങളല്ല!

പാവം ,മൂകസാക്ഷിയാം ഇരുട്ടിന്‍റെ 
കറുപ്പാണ്!

വെളുക്കെച്ചിരിക്കുന്ന പകലിന്റെ-
ആഴത്തില്‍
തിരിച്ചറിയാതെപോയ
വെളുപ്പിന്റെ ശാപം

ഇനിയുമൊരു കുത്തൊഴുക്കില്‍
വന്നുചേരാനിരിക്കുന്ന
കറുപ്പിന്‍റെ
കണക്കെടുക്കലാണിനിയുള്ള
ദിനങ്ങള്‍

ഒരു വേനലില്‍ കരിഞ്ഞുണങ്ങി -
ത്തീരും വരെയുള്ള കണക്കെടുപ്പ്!

1 അഭിപ്രായം:

  1. മഴയ്ക്കായി കാത്തിരിപ്പാണ്.ശാപമായ് കറന്‍റ് കട്ട് വരുമോ?
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ