2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

ഒരു വണ്ടിക്കഥ

അനുജന്‍റെ കാര്‍ വാങ്ങാനായി വന്നവര്‍ നാലഞ്ച് പേരുണ്ടായിരുന്നു.ആദ്യമായി കടയില്‍ പച്ചക്കറി വാങ്ങാന്‍ വന്നവരെപോലെ
അവര്‍ കാര്‍ ഞെക്കിയും തട്ടിയും നോക്കി.ഓടിച്ചു നോക്കാന്‍ താക്കോല്‍ കൊടുത്തപ്പോഴേക്കും അവര്‍ പറഞ്ഞു ,"ഇഷ്ടായീന്നു".
ആര്‍ക്കും തന്നെ ഡ്രൈവിംഗ് അറിയില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.നാളെ 4 ആള്‍ കൂടി നോക്കാന്‍ വരുമെന്ന് പറഞ്ഞു അവര്‍ പോയി.
പിറ്റേദിവസം അടുത്ത ടീം എത്തി .അവസ്ഥ ഇതു തന്നെ ആരും കീ വാങ്ങുന്നില്ല.ഇത്തവണ വന്നവര്‍ സത്യം പറഞ്ഞു .ഞങ്ങള്‍ക്കാര്‍ക്കും
ഓടിക്കാന്‍ അറിയില്ല.15 പേര്‍ കൂടി പണി പഠിക്കാനാ വണ്ടി എടുക്കുന്നത്.പിറ്റേദിവസം കാര്‍ കൊണ്ട് പോകാന്‍ രാവിലെ വരാമെന്ന്
പറഞ്ഞപ്പോള്‍ അനുജന്‍ അവനു ഒഴിവില്ലെന്ന് അറിയിച്ചു.എന്നാ ചേട്ടന്‍ ഇതൊന്നു അങ്ങോട്ട്‌ എത്തിക്കെന്നായി അവര്‍.അവന്‍ സമ്മതം മൂളി.
കാര്‍ കൊടുത്തു തിരിച്ചെത്തിയ അവന്‍റെ ചിരി വീടെത്തിയിട്ടും തീരുന്നില്ല.അവന്‍ എന്നോട് "ചേച്ചി ഈ തിരുട്ടു ഗ്രാമം എന്നൊക്കെ പറയുന്നത്
പോലെ ഡ്രൈവിംഗ് അറിയാത്തചെറുപ്പക്കാരുടെ ഒരു ഗ്രാമം.ഞാന്‍ വരുന്നതും കാത്തു ഇരുപത്തഞ്ചോളം പേര്‍ കണ്ണിലെണ്ണയും ഒഴിച്ചു കാത്തിരിക്കുകയായിരുന്നു.ഒരാള്‍ക്ക് മാത്രം ഡ്രൈവിംഗ് അറിയാം .ബാക്കി 24 പേര്‍ ഇതില്‍ പണി പഠിക്കാന്‍ കാത്തിരിക്കുന്നു.പക്ഷെ എല്ലാവര്‍ക്കും ലൈസെന്‍സ്ഉണ്ട് കേട്ടോ?!!"അവരുടെ കൂട്ടായ്മ കൊള്ളാം അല്ലെ?!

4 അഭിപ്രായങ്ങൾ:

 1. ബാക്കി 24 പേര്‍ ഇതില്‍ പണി പഠിക്കാന്‍ കാത്തിരിക്കുന്നു.പക്ഷെ എല്ലാവര്‍ക്കും ലൈസെന്‍സ്ഉണ്ട് കേട്ടോ?!! Athu kalakki. Best wishes.

  മറുപടിഇല്ലാതാക്കൂ
 2. ഡ്രൈവിംഗ് അറിയാത്ത ഡ്രൈവര്‍മാര്‍....
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അനിയനും ഡ്രൈവിംഗ് പഠിച്ചില്ല കേട്ടോ.
   നന്ദി .

   ഇല്ലാതാക്കൂ