2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

ഒരു ശില്‍പ്പിയുടെ കഥ ..ശില്പ്പത്തിന്‍റെയും

പണ്ട് പണ്ട് പിന്നേം പണ്ട് ഒരു രാജ്യത്ത് മഹാനായ ഒരു ശില്പി ഉണ്ടായിരുന്നു .മനോഹരങ്ങളായ ശില്പങ്ങള്‍
ഉണ്ടാക്കി ശില്പി രാജാവിന് സമര്‍പ്പിക്കും.രാജാവ് പട്ടും വളയും ശില്പ്പിക്ക് നല്‍കും .ഇത് കാലങ്ങളോളം
തുടര്‍ന്നിട്ടും ശില്പിയുടെ അടുപ്പ് പുകഞ്ഞില്ല.വീട്ടുകാരി വക്കീല്‍ നോട്ടിസ് അയക്കുമെന്ന് ഭീഷണിപ്പെടുത്തി.
രാജാവ് സമ്മാനിച്ച ബഹുമതികള്‍ വിറ്റ് പുട്ടടിച്ചാല്‍ തല കാണില്ല.ശില്‍പ്പി ധര്‍മ്മസങ്കടത്തിലായി.
      കുറെ കാലത്തോളം ശില്പി കൊട്ടാരത്തിലേക്ക് ചെന്നില്ല .രാജാവിനാനെങ്കില്‍ പട്ടും വളയും കൊടുക്കാന്‍ മുട്ടീട്ടു നില്‍ക്കകളിയില്ല.
രാജാവ് ശില്പിയെ അന്വേഷിച്ചു വീട്ടിലേക്കു ആളെ വിട്ടു.പഴയ കുടില്‍ ഇരുന്നിടത്തു അതാ മനോഹരമായ മാളിക.രാജാവ് ഇതറിഞ്ഞു
ഞെട്ടി ."ഇതെങ്ങിനെ താങ്കള്‍ സാധിച്ചു?" ശില്‍പ്പി നിസ്സാരമായി പറഞ്ഞു "ഞാന്‍ പ്ലേറ്റ് ഒന്ന് മാറ്റി പിടിച്ചു ,ശില്പ പണി നിറുത്തി,ശവപ്പെട്ടി
കച്ചവടം തുടങ്ങി ,നല്ല വരുമാനോം ആയി" ഇപ്പോ രാജാവ് ആരായി?!!

      കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ആവശ്യമായ പ്രോത്സാഹനം കിട്ടിയില്ലെങ്കില്‍ ചുമരെഴുത്തുകാരും ആധാര എഴുത്തുകാരുമായി
മാറുമെന്നു ചുരുക്കം !  (കടപ്പാട്)
 


4 അഭിപ്രായങ്ങൾ:

 1. അതോണ്ട് ബ്ലോഗ് എഴുത്തുകാര്‍ക്കും പ്രതിഫലം കിട്ടണമെന്ന് അഖിലേന്ത്യാബ്ലോഗേര്‍സ് അസോസിയേഷന്‍!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഭാരവാഹി ആയാല്‍ കാശ് വല്ലതും കിട്ടോ? (ചുമ്മാ )

   ഇല്ലാതാക്കൂ
 2. സരിത വലിയൊരു സത്യം ചെറിയൊരു കഥയിലൂടെ ഇവിടെ അവതരിപ്പിച്ചു
  ഈ പേജിൽ ആദ്യ അനുഗാമി ആയി ചേരാൻ കഴിഞ്ഞതിൽ സന്തോഷം വളരെ
  എഴുതുക അറിയിക്കുക, പിന്നെ എഴുതുന്നത് മറ്റുള്ളവര്‍ അറിയണമല്ലോ, സോഷ്യൽ
  സൈറ്റുകളിൽ പ്രൊമോട്ട് ചെയ്യുക. എന്റെ ബ്ലോഗിൽ വന്നതിൽ നന്ദി
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 3. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി സര്‍ .

  മറുപടിഇല്ലാതാക്കൂ